NEWS
സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്
02/08/2026 06:32 PM IST
NILA

ചെങ്ങന്നൂർ. ഫെസ്റ്റിന്റെയും വൈ എം സി ഏ യുടെയും അരവിന്ദ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ വൈ എം സി ഏ യിൽ നടന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ചെങ്ങന്നൂർ ആർ ഡി ഒ ഷീബാ മാത്യു ഉത്ഘാടനം ചെയ്തു. ക്യാമ്പിൽ 500 - ൽ അധികം പേർ ചികിത്സ തേടി എത്തി 30 - ൽ അധികം പേരേ സൗജന്യ ഓപ്പറേഷനു വേണ്ടി തിരുനൽവേലി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചടങ്ങിൽ ഫെസ്റ്റ് ചെയർമാൻ പി എം തോമസ് അദ്ധ്യക്ഷതവഹിച്ചു പാണ്ടനാട് രാധാകൃഷ്ണൻ, കെ ജി കർത്താ, ബോധിനി പ്രഭാകരൻ നായർ, ജേക്കബ്ബ് വഴിയമ്പലം, എസ് വി പ്രസാദ്, കുഞ്ഞുഞ്ഞമ്മ പറമ്പത്തൂർ, ഡോ. ഷേർലി ഫിലിപ്പ്, സുജാ ജോൺ, നിമ്മി മാത്യു, ലീലാമ്മ ഏബ്രഹാം, അനു സുരേഷ്, പഡോസി ജോൺ, ശോഭാ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










